ഗുജറാത്തിൽ 42  ശിവസേന സ്ഥാനാർഥികൾക്ക്​​ കെട്ടിവെച്ച പണം പോയി

മുംബൈ: ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ റെക്കോർഡ്​ നഷ്​ടവുമായി ശിവസേന. നിയമസഭാ തെരശഞ്ഞടുപ്പിൽ 42 മണ്ഡലങ്ങളിൽ മത്സരിച്ച ശിവസേന സ്ഥാനാർഥികൾക്ക്​ കെട്ടിവെച്ച പണം നഷ്​ടമായി. 42 പേരിൽ 11 പേർക്ക്​ 1000 ത്തിൽ കൂടുതൽ വോട്ട്​ ലഭിച്ചിരുന്നു. ശിവസേന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട്​ ലഭിച്ചത്​ ലിമ്പയാത്തിൽ മത്സരിച്ച സാംറാത്ത്​ പാട്ടീലിനാണ്. 4,075 വോട്ടുകളാണ്​ ഇദ്ദേഹത്തിന്​ ലഭിച്ചത്​. ​എല്ലാ സ്ഥാനാർഥികളിൽ നിന്നുമായി സേന നേടിയത്​ 33,893 വോട്ടുകൾ മാത്രം. 

ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനക്ക്​ ഇത്തരത്തിലുള്ള തോൽവി ഇതാദ്യമല്ല. 2007 ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ 33 സേനാ സ്ഥാനാർതഥികളും കെട്ടിവെച്ച പണം പോലും ലഭിക്കാത്ത വിധം പരാജയ​പ്പെട്ടിരുന്നു. മണ്ഡലത്തി​െല ആകെ വോട്ടി​​െൻറ ആറിലൊന്ന്​ ലഭിച്ചില്ലെങ്കിൽ സ്ഥാനാർഥികൾ കെട്ടിവെച്ച പണ നഷ്​ട​​പ്പെടും. 

ബി.ജെ.പിയുടെ സഖ്യകക്ഷിയായിരിക്കെ കേന്ദ്രസർക്കാറിനെതിരെയും പാർട്ടി​െക്കതിരെയും നിരന്തരം വിമർശനമുന്നയിക്കുന്ന ശിവസേനക്ക്​ ഗുജറാത്തിൽ സ്വാധീനം ചെലുത്താനായിട്ടില്ല. രണ്ടാഴ്​ചയോളമാണ്​ ശിവസേന ഗുജറാത്തിൽ പ്രചരണം നടത്തിയതെന്നും ബി.ജെ.പിയേയും കോൺഗ്രസിനെയും പോലെ മാസങ്ങ​ളോളം പ്രചരണം നടത്തിയെങ്കിൽ സീറ്റ്​ നില മെച്ച​പ്പെടുത്താമായിരുന്നുവെന്ന്​ ശിവസേന നേതാവ്​ പ്രതികരിച്ചു. 

Tags:    
News Summary - All 42 Shiv Sena Candidates in Gujarat Election Lose 'Deposit'- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.