അറസ്റ്റിലായവരെ വിട്ടയക്കാത്തത്തിൽ പ്രതിഷേധം: അലിഗഢ്​ സർവകലാശാല വിദ്യാർഥികൾ റോഡ് ഉപരോധിച്ചു

അലിഗഢ്​: ഞായറാഴ്​ച രാവിലെ അലിഗഢ്​ മുസ്ലിം സർവകലാശാലയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വൈസ് ചാൻസിലർ താരിഖ് മ ൻസൂർ പ്രസംഗിക്കാനെത്തിയപ്പോൾ ‘ഗോ ബാക്ക്’ വിളിച്ച് പ്രതിേഷധിച്ചതിന്​ അറസ്റ്റിലായ വിദ്യാർഥികളെ വിട്ടയക്കാത് തതിൽ പ്രതിഷേധിച്ച്​ സർവകലാശാലയിലെ വിദ്യാർഥികൾ അലിഗഡ് പുരാനി ചുങ്കിയിൽ റോഡ് ഉപരോധിച്ചു.

വൈസ് ചാൻസിലർ പ്രസംഗിക്കാൻ ഡയസിൽ വന്നപ്പോൾ ഗോ ബാക്ക് വിളിച്ച മുജ്തബ ഫറാസ്, താഹിർ അസ്മി, സിദ്ധാർത്ഥ് ഗൗട്ട് എന്നീ വിദ്യാർഥികളെ​ യൂണിവേഴ്‌സിറ്റി പ്രോക്ടേഴ്സ് പിടികൂടി അലിഗഢ്​ പൊലീസിന്​ കൈമാറുകയായിരുന്നു. ഇതേതുടർന്ന്​ മറ്റ്​ വിദ്യാർഥികൾ പ്രോക്ടർ ഓഫീസ് വളയുകയും അഞ്ച്​ മണിക്കുള്ളിൽ അറസ്റ്റ് ചെയ്‌തവരെ വിട്ടയച്ചില്ലെങ്കിൽ മജിസ്‌ട്രേറ്റ് ഓഫീസ് ഉപരോധിക്കുമെന്നും അറിയിച്ചിരുന്നു.

അഞ്ച്​ മണിയായിട്ടും അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കാത്തത്തിൽ പ്രതിഷേധിച്ചാണ്​ സർവകലാശാലക്ക് പുറത്തുള്ള ചുങ്കി റോഡ് ഉപരോധിച്ചത്​. വിദ്യാർഥികളുടെ കടുത്ത പ്രതിഷധത്തിനൊടുവിൽ അറസ്റ്റ് ചെയ്ത രണ്ട്​ പേരെ വിട്ടയച്ചെങ്കിലും മുഴുവൻ പേരെയും വിട്ടയക്കാതെ പിരിഞ്ഞു പോകില്ലെന്നാണ് വിദ്യാർഥിനികളടക്കമുള്ളവരുടെ നിലപാട്. സ്ഥലത്ത് യു. പി പൊലീസി​​േൻറയും ആർ.എ.എഫി​േൻറയും നേതൃത്വത്തിൽ വൻ സേനാ വിന്യാസം തന്നെയാണുള്ളത്​.

Full View
Tags:    
News Summary - aligarh university students picketing on road -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.