അലിഗഢിൽ റോഡരികിലെ ബൈക്കുകൾ അടിച്ചു തകർത്തത് പൊലീസ് -VIDEO

ന്യൂഡൽഹി: അലിഗഢ് സർവകലാശാലയിൽ ഞായറാഴ്ച രാത്രി വിദ്യാർഥികളുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം വാഹനങ്ങൾ അടിച്ച് തകർത്ത് പൊലീസ്. സംഘർഷത്തിന് അയവുവന്ന ശേഷം പൊലീസുകാർ റോഡരികിലുണ്ടായിരുന്ന ബൈക്കുകൾ അടിച്ചുതകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നേരത്തെ, ജാമിഅ മില്ലിയ സർവകലാശാലയിൽ സംഘർഷമുണ്ടായ സമയത്ത് മൂന്ന് ബസുകൾക്ക് തീയിട്ടിരുന്നു. എന്നാൽ, തങ്ങളല്ല ഇത് ചെയ്തതെന്നും പൊലീസുകാർ മനപൂർവം അക്രമം സൃഷ്ടിച്ചതാണെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു. പെട്രോൾ ഒഴിച്ച് ബസ് കത്തിക്കുന്ന ദൃശ്യവും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ, ബസ് കത്തിച്ചത് പൊലീസാണെന്ന് ആരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയും രംഗത്തെത്തി. സിവിൽ ഡ്രസിലെത്തിയ പൊലീസുകാരൻ നിർത്തിയിട്ട ബസ്​ കത്തിക്കാൻ പെട്രോൾ ഒഴിക്കുന്ന ദൃശ്യവും ഇദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ, ആരോപണങ്ങൾ ഡൽഹി പൊലീസ് നിഷേധിച്ചു.

Tags:    
News Summary - Aligarh Cops Smash Bikes After Protests At University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.