2024ലെ തെരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളും ബി.ജെ.പിക്ക് നഷ്ടമാവുമെന്ന് അഖിലേഷ് യാദവ്

ലഖ്നോ: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പി പരാജയപ്പെടുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അടുത്ത 50 വർഷങ്ങൾ ഭരിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ ദിവസങ്ങളെണ്ണുകയാണെന്നും അദ്ദേഹം പറഞ്ഞു.

'പതിറ്റാണ്ടുകൾ ഭരണം തുടരുമെന്ന് അവകാശപ്പെട്ട പാർട്ടി, അടുത്ത 50 വർഷം ഭരണം തുടരുമെന്ന് അതിന്‍റെ നേതാവ് പറഞ്ഞു. എന്നാൽ ഇപ്പോൾ ദിവസങ്ങൾ എണ്ണുകയാണ്. അവരുടെ ദേശീയ നേതാവ് സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളജുകൾ സന്ദർശിക്കണം. അപ്പോൾ എത്ര സീറ്റുകളിലാണ് അവർ വിജയിക്കാൻ പോവുന്നതെന്ന് മനസിലാവും.'-അഖിലേഷ് യാദവ് പറഞ്ഞു.

സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച അഖിലേഷ് യാദവ്, നിക്ഷേപത്തിന്‍റെ പേരിൽ സർക്കാർ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും ആരോപിച്ചു. സംസ്ഥാനത്ത് കസ്റ്റഡി മരണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയും സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Akhilesh Yadav's Big Claim On BJP's UP Performance In 2024 Lok Sabha Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.