ന്യൂഡൽഹി: ബൈക്കിലെത്തിയ നാലംഗ സംഘം പഞ്ചാബ് അമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവച്ചു കൊന്നു. കൗൺസിലറായ ഹർജീന്ദർ സിംഗ് ബഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് ഇയാൾക്കുനേരെ വധഭീഷണി ഉണ്ടായിരുന്നതായും അവർ തന്നെയാണ് അക്രമത്തിന് പിന്നിലെന്നും കുടുംബം പറഞ്ഞു.
അമൃത്സറിലെ ഛെഹാർത്തയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹർജീന്ദർ സിംഗ്. പുറത്തിറങ്ങിയ ഉടനെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച സംഘം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിന്റെ സി.സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ ഒന്നോടെ, മുഖം മറച്ച രണ്ട് പുരുഷന്മാർ ഇടുങ്ങിയ തെരുവിലൂടെ നടന്ന് ഒരു വീടിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതിനിടെ, ഹർജീന്ദർ സിംഗ് ബഹ്മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജാൻഡിയാല ഗുരുവിൽ നിന്നുള്ള ഗോപി, അമിത്, കരൺ കിര എന്നീ മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.