ചെന്നൈ: തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു. സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെയാണ് അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഒരു മാസം മുമ്പും റേസിനിടെ അജിത്ത് അപകടത്തിൽപ്പെട്ടിരുന്നു. താരത്തിന് അപകടത്തിൽ കാര്യമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. അപകടദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പോർഷെ സ്പ്രിന്റ് ചലഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പരിക്കേൽക്കാതെ അജിത് കാറിൽ നിന്നും പുറത്ത് വരുന്നതും ദൃശ്യങ്ങളിലുണ്ട്.
ഫെബ്രുവരിയിലും അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. പോർച്ചുഗലിലെ എസ്റ്റോറിലായിരുന്നു അന്ന് അപകടമുണ്ടായത്. അന്നും പരിക്കേൽക്കാതെ അജിത് രക്ഷപ്പെട്ടിരുന്നു. പരീശീലന സെഷനിടെയാണ് അന്ന് അപകടമുണ്ടായത്. മുമ്പ് ദുബൈയിലെ റേസിനിടെയും അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു.
പരീശിലനത്തിനിടെ ബാരിയറിൽ ഇടിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ അജിത്തിനെ വാഹനത്തിൽ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറിൽ അജിത് പരിശീലനം തുടരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.