അജിത്​ ഡോവലി​െൻറ ഫോൺകോളുകൾ ചോർത്തിയതായി സൂചന

ന്യൂഡൽഹി: സി.ബി.​െഎയിലെ തമ്മിലടിയുമായി ബന്ധപ്പെട്ട്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലി​​​െൻറ ഫോണുകൾ ചോർത്തിയതായി സംശയം. സി.ബി.​െഎ ഡി.​െഎ.ജി മനീഷ്​ സിൻഹ സമർപ്പിച്ച ഹരജിയിലാണ്​ ഫോൺ കോളുകൾ ചോർത്തിയതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്​​. രാകേഷ്​ അസ്​താനക്കായി അജിത്​ ഡോവൽ ഇടപ്പെട്ടുവെന്ന്​ ഹരജിയിൽ ആരോപിക്കുന്നു.

അജിത്​ ഡോവലും രാകേഷ്​ അസ്​താനയും ​നടത്തിയ ഫോൺ സംഭാഷണം വിശദീകരിച്ചാണ്​​ മനീഷ്​ സിൻഹ നിർണായക വിവരങ്ങൾ കോടതിയിൽ അറിയിച്ചത്​. ദേശീയ സുരക്ഷാ ഉപദേഷ്​ടാവി​​​െൻറ ഉൾപ്പടെയുള്ള ഫോൺ നമ്പറുകൾ നിരീക്ഷണത്തിലായിരുന്നുവെന്നും ഹരജിയിൽ സൂചിപ്പിക്കുന്നുണ്ട്​. ഇതോടെ അജിത്​ ഡോവൽ ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ സി.ബി.​െഎ ചോർത്തിയെന്ന സംശയമാണ്​ ഉയരുന്നത്​.

അഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഉന്നത ഉ​േദ്യാഗസ്ഥരുടെ ഫോൺകോളുകൾ ചോർത്തരുതെന്നാണ്​ ചട്ടം. അടിയന്തരഘട്ടത്തിൽ ഫോൺ കോളുകൾ ചോർത്തേണ്ടി വന്നാൽ അക്കാര്യം പിന്നീട്​ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശമുണ്ട്​. ഇക്കാര്യങ്ങളല്ലൊം സി.ബി.​െഎ ലംഘിച്ചിട്ടുണ്ടെന്ന സംശയമാണ്​ ഇപ്പോൾ ഉയരുന്നത്​.

Tags:    
News Summary - Ajith dovel phone call Tape-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.