ന്യൂഡൽഹി: പ്രളയക്കെടുതിക്കിടയിൽ വിമാനക്കമ്പനികളുടെ കൊള്ള. കൊച്ചി വിമാനത്താവളം അടച്ചതിനെ തുടർന്ന് മറ്റിടങ്ങിലേക്കുള്ള നിരക്ക് വിമാനക്കമ്പനികൾ കുത്തനെ ഉയർത്തിയെന്ന പരാതിയെ തുടർന്ന് വ്യോമയാന ഡയറക്ടറേറ്റിെൻറ ഇടപെടൽ.
ഡൽഹി-തിരുവനന്തപുരം സെക്ടറിൽ 10,000 രൂപയിൽ കൂടുതൽ വിമാന ചാർജ് വാങ്ങരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് വിവിധ വിമാനക്കമ്പനികളോട് അഭ്യർഥിച്ചു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കും ക്രമതീതമായി ഉയരാതിരിക്കാൻ ശ്രദ്ധിക്കണം.
അടുത്ത 28 വരെ കൊച്ചി വിമാനത്താവളത്തിൽനിന്ന് സർവിസ് പറ്റാത്ത സ്ഥിതിയാണ്. ഇതു കണക്കിലെടുത്ത് കോഴിക്കോട്ടും തിരുവനന്തപുരത്തും അന്താരാഷ്ട്ര യാത്രക്കാർക്ക് മുഴുസമയ എമിഗ്രേഷൻ, കസ്റ്റംസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും വ്യോമയാന ഡയറക്ടർ ജനറലിെൻറ ഒാഫിസ് അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സർവിസുകൾ സംയോജിത പ്രവർത്തന നിയന്ത്രണ കേന്ദ്രം വഴി നിരീക്ഷിക്കുന്നുണ്ടെന്നും മുഴുസമയ കൺട്രോൾ റൂം ഡൽഹിയിൽ തുറന്നിട്ടുണ്ടെന്നും ഡി.ജി.സി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.