ഡൽഹി അന്തരീക്ഷ മലിനീകരണം ഗുരുതരമാകുന്നു

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിറകെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഗുരുതരമാകുന്നു. പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 900 കടന്നു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 910, ലജ്പത് നഗറിൽ 959, കരോൾ ബാഗിൽ 779 എന്നിങ്ങനെയാണ് രാവിലെ ആറ് മണിയോടെ എ.ക്യു.ഐ രേഖപ്പെടുത്തിയത്.

എ.ക്യു.ഐ 200നു മുകളിലേക്ക് ഉയർന്നാൽതന്നെ അപകടകരമാണ്. കഴിഞ്ഞ ആഴ്ച മഴ ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞിരുന്നു. ഇതാണ് വീണ്ടും കുതിച്ചുയർന്നത്. വായു മലിനീകരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോട് ഡല്‍ഹിയില്‍നിന്ന് മാറി നിൽക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ജയ്പുരിലേക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം മലിനീകരണം രൂക്ഷമായപ്പോൾ സോണിയ ഗാന്ധി ഗോവയിലേക്കായിരുന്നു മാറിയത്.

Tags:    
News Summary - Air pollution in Delhi is getting serious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.