representational image

എയർ ഇന്ത്യ വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: ശങ്കർ മിശ്രക്ക് ജാമ്യം

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ മൂത്രമൊഴിച്ച സംഭവത്തിൽ ശങ്കർ മിശ്രക്ക് ജാമ്യം. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. ജനുവരി ഏഴിനാണ് മിശ്രയെ ബംഗളൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഒരു ലക്ഷം രൂപക്കും ഒരാളുടെ ആൾജാമ്യത്തിലുമാണ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച ഡൽഹി പട്യാല ഹൗസ് കോടതി മിശ്രയുടെ ജാമ്യാപേക്ഷ വാദത്തിന് ശേഷം വിധി പറയാൻ മാറ്റിയിരുന്നു. ജാമ്യഹരജിയെ ഡൽഹി പൊലീസ് എതിർത്തു. നവംബർ 26ന് നടന്ന സംഭവം അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ നാണംകെടുത്തിയെന്നും ഇതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഡൽഹി പൊലീസിന്റെ പ്രധാനവാദം. അറസ്റ്റിൽ നിന്നും ഒഴിവാകാൻ മിശ്ര ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പിന്നീട് ഐ.എം.ഇ.ഐ നമ്പർ ട്രേസ് ചെയ്താണ് മിശ്രയെ പിടികൂടിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

സംഭവത്തിന് ശേഷം ശങ്കർ മിശ്രയെ എയർ ഇന്ത്യ വിമാനങ്ങളിൽ നിന്നും നാല് മാസത്തേക്ക് വിലക്കിയിരുന്നു. മൂത്രമൊഴിക്കൽ സംഭവം നടന്നതിന് പിന്നാലെ എയർ ഇന്ത്യക്ക് ഡി.ജി.സി.എ 30 ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചു.

Tags:    
News Summary - Air India urination row: Accused Shankar Mishra granted bail by Delhi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.