Posted On
date_range Updated On
date_range സാങ്കേതിക തകരാർ: ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം വിയന്നയിലിറക്കി
ന്യൂഡൽഹി: മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ കാരണം വിയന്നയിലേക്ക് തിരി ച്ചു വിട്ടു. വിയന്ന വിമാനത്തതാവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകൾക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര തുടരാനായത്.
ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് 300 യാത്രക്കാരുമായി തിരിച്ച എയർ ഇന്ത്യ 131 വിമാനത്തിനാണ് യാത്രക്കിടെ എഞ്ചിൻ തകരാർ സംഭവിച്ചത്. ഇതേ തുടർന്ന് വിയന്നയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
എയർ ഇന്ത്യയുടെ സാങ്കേതിക സംഘം വിയന്നയിലെത്തി പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് ബുധനാഴ്ച വിമാനം സുരക്ഷിതമായി ലണ്ടനിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.