കോഴിക്കോട്-മുംബൈ സർവിസുമായി എയർ ഇന്ത്യ എക്സ്​പ്രസ്​

കൊ​ച്ചി: എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക് നേ​രി​ട്ട്​ പ്ര​തി​ദി​ന വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പു​ല​ർ​ച്ച 1.10നും ​മും​ബൈ​യി​ൽ​നി​ന്ന്​ രാ​ത്രി 10.50നു​മാ​ണ് സ​ർ​വി​സ്. നേ​രി​ട്ടു​ള്ള സ​ർ​വി​സാ​യ​തി​നാ​ൽ ര​ണ്ടു​മ​ണി​ക്കൂ​റി​ൽ താ​ഴെ മാ​ത്ര​മാ​ണ് യാ​ത്രാ​സ​മ​യം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.10നാ​യി​രു​ന്നു മും​ബൈ​ക്കു​ള്ള ആ​ദ്യ വി​മാ​നം.

എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് കോ​ഴി​ക്കോ​ട്ടു​നി​ന്ന് 15 സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​യി ആ​ഴ്ച​യി​ൽ 101 അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ക​മ്പ​നി ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തും കോ​ഴി​ക്കോ​ട്ടു​നി​ന്നാ​ണ്. ജ​നു​വ​രി​യി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ നേ​രി​ട്ട്​ പ്ര​തി​ദി​ന ബം​ഗ​ളൂ​രു സ​ർ​വി​സും ആ​രം​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Air India Express with Kozhikode-Mumbai service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.