അഹ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തിലെ യാത്രക്കാരുടെ കൂട്ടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ജീവനക്കാരടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അതിൽ 50ലേറെ യു.കെ പൗരൻമാരാണ്. യാത്രക്കാരുടെ ലിസ്റ്റിൽ മലയാളി വനിതയുള്ളതായും സംശയിക്കുന്നുണ്ട്. മരണസംഖ്യ ഉയരുകയാണ്. നൂറിലേറെ പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 625അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്.
ലണ്ടനിലേക്ക് പുറപ്പെട്ട് മിനിറ്റുകൾക്കകമാണ് എയർ ഇന്ത്യയുടെ ബോയിങ് വിമാനം അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചക്ക് 1.20ഓടെയാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തം. ടേക്കോഫിനു പിന്നാലെയാണ് ലണ്ടനിലേക്കുള്ള യാത്രാവിമാനം വിമാനത്താവളത്തിന് സമീപം തകർന്നുവീണത്.
അപകട സ്ഥലത്തുനിന്ന് തീയും കറുത്ത പുകയും ഉയരുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.