ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ താരമായി മാറിയ വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മാസങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും മിഗ്-21 വിമാനത്തിൽ. വിരമിക്കുന്ന വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയുമായി അദ്ദേഹം തിങ്കളാഴ്ച മിഗ്വിമാനം പറത്തി.
ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ അതിർത്തി കടന്നെത്തിയ പാക് യുദ്ധവിമാനം വെടിവെച്ചിടുന്നതിനിടെ മിഗ്-21 വിമാനം തകർന്ന് പാകിസ്താനിൽ പിടിയിലാവുകയും പിന്നീട് ഇന്ത്യക്ക് കൈമാറി കിട്ടുകയും ചെയ്ത അഭിനന്ദന് അടുത്തിടെ വീരചക്രം നൽകി ആദരിച്ചിരുന്നു.
തകർന്ന മിഗ് വിമാനത്തിൽനിന്ന് രക്ഷപ്പെട്ട അഭിനന്ദന് ആരോഗ്യകാരണങ്ങളാൽ വീണ്ടും യുദ്ധവിമാനം പറത്താൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ, പൂർണാരോഗ്യം വീണ്ടെടുത്ത അഭിനന്ദനെ മിഗ്-21 വീണ്ടും പറത്താൻ വ്യോമസേനാ മേധാവി തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹവും മിഗ്-21 പൈലറ്റാണ്. പത്താൻകോട്ട് വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും മിഗ് -21ൽ പറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.