കോയമ്പത്തൂർ വിമാനത്താവളത്തിൽ പക്ഷിയിടിച്ച്​ എയർ അറേബ്യ വിമാനം നിലത്തിറക്കി

കോയമ്പത്തൂർ: കോയമ്പത്തൂർ വിമാനത്താവളത്തിൽ പക്ഷികളിടിച്ചതിനെ തുടർന്ന്​ ഷാർജയിലേക്കുള്ള എയർഅറേബ്യ വിമാനം നിലത്തിറക്കി. തുടർന്ന്​ വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

തിങ്കളാഴ്ച രാവിലെ വിമാനം പറന്നുയരുന്നതിനിടെയാണ്​ രണ്ട്​ കഴുകൻമാർ ഇടതുവശത്തെ എൻജിനിൽ ഇടിച്ചത്​. ഇതിൽ ഒരു കഴുകൻ എൻജിൻ ബ്ലേഡിൽ തട്ടി ചത്തു. ഇതോടെ ട്രിപ്പ്​ റദ്ദാക്കുകയായിരുന്നു.

ഏഴ് വർഷത്തിനിടെ ആദ്യമായാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം നിലത്തിറക്കുന്നതെന്ന്​ എയർപോർട്ട് ഡയറക്ടർ എസ്.സെന്തിൽ വളവൻ പറഞ്ഞു. സംഭവത്തെക്കുറിച്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

Tags:    
News Summary - Air Arabia plane landed at Coimbatore airport due to bird strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.