നല്ല സന്ദേശം നൽകും; ​രാജ് താക്കറെയെ ഇഫ്താറിന് ക്ഷണിച്ച് എ.ഐ.എം.ഐ.എം നേതാവ്

ന്യൂഡൽഹി: മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെയെ ഇഫ്താറിന് ക്ഷണിച്ച് എ.ഐ.എം.ഐ.എം നേതാവും ഔറംഗബാദ് എം.പിയുമായ ഇംതിയാസ് ജലീൽ. അത് രാജ്യത്തിന് നല്ല സന്ദേശംനൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്താക്കറെ ഔറംഗബാദിലെത്താനിരിക്കെയാണ് ഇഫ്താറിനുള്ള ക്ഷണം. ഉച്ചഭാഷിണികൾക്കെതിരായ പ്രചാരണത്തിനായാണ് രാജ്താക്കറെ ഔറംഗബാദിലെത്തുന്നത്. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ പ്രതികരണത്തിൽ കുഴപ്പങ്ങളുണ്ടാക്കുന്ന ഒരു ശതമാനം ആളുകളെ തടയാൻ പൊലീസിന് സാധിക്കുമെന്ന് ജലീൽ പറഞ്ഞു. ഏത് പാർട്ടിയാണെങ്കിലും സമുദായമാണെങ്കിലും 99 ശതമാനം പേരും സമാധാനത്തെ സ്നേഹിക്കുന്നവരാണ്.മേയ് ഒന്നിന് റാലിക്കായി എത്തുന്ന താക്കറെ ഇഫ്താറിൽ പ​ങ്കെടുക്കുകയാണെങ്കിൽ അത് നല്ല സന്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റാലിയിൽ കുഴപ്പമുണ്ടാക്കാനാണ് രാജ് താക്കറെയുടെ ശ്രമമെങ്കിൽ അതിന് ശക്തമായ മറുപടി നൽകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അസദുദ്ദീൻ ഉവൈസി മുസ്‍ലിം വോട്ടുകൾ ഭിന്നിക്കുമ്പോൾ ചില ഹിന്ദു ഉവൈസിമാർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.

നേരത്തെ മുസ്‍ലിം പള്ളികളിൽ ഉച്ചഭാഷിണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ് താക്കറെയുടെ എം.എൻ.എസ് മഹാരാഷ്ട്രയിൽ പ്രചാരണം ആരംഭിച്ചിരുന്നു. ലൗഡ്സ്പീക്കറുകൾ ഒഴിവാക്കിയില്ലെങ്കിൽ പള്ളികൾക്ക് മുമ്പിൽ ഹനുമാൻ ചാലിസ വായിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

Tags:    
News Summary - AIMIM leader Imtiaz Jaleel invites MNS chief Raj Thackeray for iftaar, says 'it will spread a good message'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.