മമത ബാനർജിക്ക്​ സമനില നഷ്​ടമായെന്ന്​ ബി.ജെ.പി നേതാവ്​

ഇന്ദോർ: പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതി​െര രൂക്ഷ വിമർശനവുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്​ വിജയവർഗീയ. മമത ബാനർജിക്ക്​ സമനില നഷ്​ടമായെന്ന്​ അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരാൻ മമത വിദ്യാർഥികളോട്​ ആഹ്വാനം ചെയ്​തത്​ മുൻനിർത്തിയായിരുന്നു അദ്ദേഹത്തി​​െൻറ പ്രസ്​താവന.

സി.എ.എ പ്രക്ഷോഭകാരികളാണ്​ മമതയുടെ വോട്ട്​ബാങ്ക്​. സി.എ.എ വന്നാൽ അവരുടെ വോട്ട്​ ബാങ്ക്​ നഷ്​ടപ്പെടും. ഇതിലുള്ള ആശങ്കമൂലം മമതയുടെ സമനില നഷ്​ടപ്പെട്ടുവെന്ന്​ വിജയവർഗീയ പറഞ്ഞു.

ജനാധിപത്യ രീതിയിൽ സി.എ.എക്കെതിരെ പ്രതിഷേധിക്കണമെന്നാണ്​ മമത വിദ്യാർഥികളോട്​ ആഹ്വാനം ചെയതത്​. ഈ പ്രത​ിഷേധത്തിന്​ ത​​െൻറ പിന്തുണയുണ്ടാകുമെന്നും മമത വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - ailash Vijayvargiya Against Mamata Banerjee-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.