ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച ഡൽഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടറുടെ ഗർഭിണിയായ ഭാര്യക്കും വൈറസ് ബാധ. എയിംസിലെ ഫിസിയോളജി വിഭാഗത്തിലെ സീനിയര്‍ റസിഡൻറ് ഡോക്ടര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തിെൻറ കുടുംബത്തെയും പരിശോധനക്ക് വിധേയമാക്കി. ഇതേ ാടെയാണ് ഗർഭിണിയായ ഭാര്യയും കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.
ഒമ്പതുമാസം ഗർഭിണിയായ ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസവം നടക്കുമെന്നും അതുവരെ ചികിത്സ നൽകുമെന്നും എയിംസ് അധികൃതർ അറിയിച്ചു. ചികിത്സാ പ്രോട്ടോക്കാൾ പ്രകാരം പ്രസവത്തിന് അതീവസുരക്ഷാ മുൻകരുതലുകളെടുക്കും. ഇവരെ ശുശ്രൂഷിക്കുന്ന ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പി.പി.ഇ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും നൽകുമെന്നും എയിംസ് അധികൃതർ വ്യക്തമാക്കി.
വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടറെ ചികിത്സക്കായി എയിംസിലെ തന്നെ കോവിഡ് ചികിത്സാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹം അടുത്തിടെ വിദേശയാത്രകൾ നടത്തിയിരുന്നില്ല. എന്നാൽ ആശുപത്രിയിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഡല്‍ഹിയില്‍ ഇതുവരെ ഏഴു ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. കഴിഞ്ഞ ദിവസം സഫർജങ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ ഡോക്ടർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് സുരക്ഷാ വസ്ത്രങ്ങളുടെ വിതരണവും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ആശുപത്രി ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഡല്‍ഹിയില്‍ 150ലധികം പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്താകമാനം കൊറോണ കേസുകള്‍ 2,000 കടന്നിട്ടുണ്ട്, വൈറസ് ബാധയെ തുടർന്ന് ഇതിനകം 53 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.