എയ്ഡ്‌സ് രോഗിയായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ആറുപേരെ ചൂഷണം ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിൽ എയ്ഡ്‌സ് രോഗിയാണെന്ന് അറിഞ്ഞുകൊണ്ട് യുവാവ് ആറു പെൺകുട്ടികളെ പ്രണയക്കെണിയിൽ കുരുക്കി ചൂഷണം ചെയ്തതായി പൊലീസ്.

കഴിഞ്ഞ 10 വർഷമായി യുവാവിന് എയ്ഡ്‌സ് ബാധയുണ്ട്. 12 വർഷത്തിനിടെ, വ്യത്യസ്ത സമയങ്ങളിലായി ആറിലധികം പെൺകുട്ടികളെയാണ് ഇയാൾ പ്രണയക്കെണിയിൽ കുരുക്കി ചൂഷണം ചെയ്തത്. അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എയ്ഡ്‌സ് ബാധിതനാണെന്ന് അറിഞ്ഞിട്ടും പ്രതിയായ യുവാവ് പ്രായപൂർത്തിയാകാത്ത ​പെൺ കുട്ടിയെ അടക്കം പ്രണയക്കെണിയിൽ കുരുക്കുകയായിരുന്നു.

2024 മാർച്ച് 22ന് അഹ്മദാബാദിലെ അസർവയിൽ കുടുംബത്തോടൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രി കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. മകളെ കാണാതായതായതിനെ തുടർന്ന് പിതാവ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തിരുന്നു. തിരച്ചിലിൽ മധ്യപ്രദേശിലെ അനുപൂർ ജില്ലയിലെ കോട്മയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. താൻ എയ്ഡ്സ രോഗിയാണെന്നും ആറു പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിയുടെ സഹോദരനും അമ്മയും പങ്കാളികളായിരുന്നു. എയ്ഡ്‌സ് ഉണ്ടെന്ന് അറിയാമായിരുന്ന പ്രതി കൂടുതൽ പെൺകുട്ടികളെ പ്രണയിച്ച് ചൂഷണം ചെയ്തത് എന്തിനാണെന്ന ദിശയിലും പൊലീസ് അന്വേഷണം നടത്തും. 

Tags:    
News Summary - Aids-affected youth lured minor girl into love trap and exploited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.