സ്ഥാപക ദിനത്തിൽ 'തിരംഗ യാത്ര'യുമായി കോൺഗ്രസ്; കർഷകർക്ക് ഐക്യദാര്‍ഢ്യം

ന്യൂഡൽഹി: പാർട്ടി സ്ഥാപക ദിനമായ ഡിസംബർ 28ന് 'തിരംഗ യാത്ര'യുമായി കോൺഗ്രസ് പാർട്ടി. കോൺഗ്രസ് സ്ഥാപക ദിനത്തിൽ കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. തിരംഗ യാത്രക്കൊപ്പം 'സെൽഫി വിത്ത് തിരംഗ' എന്ന ക്യാംപെയിനും കോൺഗ്രസ് തുടക്കം കുറിക്കും. 

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പരിപാടി സംഘടിപ്പിക്കണമെന്നും പാർട്ടി എം.പിമാരും എം.എൽ.എമാരും പരിപാടിയിൽ പങ്കെടുക്കണമെന്നും എ.ഐ.സി.സി ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചു പരിപാടികൾ സംഘടിപ്പിക്കാൻ എ.ഐ.സി.സി നേതൃത്വം പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദേശം നൽകി. ഡിസംബർ 28നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചതിന്‍റെ 136ാം വാർഷികം ആഘോഷിക്കുന്നത്. 

ജനാധിപത്യ, മതേതര, ഐക്യ ഇന്ത്യ രൂപീകരിക്കാൻ മുൻപന്തിയിൽ പോരാടിയ പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി കൊടുക്കുന്നതിലും ഭരണഘടന നിർമ്മിക്കുന്നതിലും മുഖ്യ പങ്കുവഹിക്കാൻ പാർട്ടിക്ക് സാധിച്ചു. സ്വാതന്ത്ര്യം നേടിയ സമയത്ത് ദരിദ്ര രാജ്യമായ ഇന്ത്യയെ സൂപ്പർ പവറാക്കി മാറ്റാൻ കോൺഗ്രസിന് സാധിച്ചെന്നും വാർത്താകുറിപ്പിലൂടെ എ.ഐ.സി.സി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.