എ​.​െഎ.ബിക്ക്​ പിന്തുണ; ഡോഗ്​ ഫിൽട്ടർ ചലഞ്ചുമായി തരൂരും ഡെറികും

ന്യൂഡൽഹി: ഒാൺലൈൻ തമാശ ഗ്രൂപ്പായ എ.​െഎ.ബിയുടെ സഹ സ്​ഥാപകൻ തൻമയി ഭട്ടിന്​ പിന്തുണയുമായി  കോൺഗ്രസ്​ നേതാവ്​ ശശിതരൂരും തൃണമൂൽ കോൺഗ്രസ്​ എം.പി ​െഡറിക്​ ഒബ്രീനും. സ്​നാപ്ചാറ്റിലൂടെ നായയുടെ മുഖം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തൻമയി പോസ്​റ്റ്​ ചെയ്​തതാണ്​ വിവാദത്തിനിടയാക്കിയത്​. ഇവർക്കെതിരെ പോലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു.

സംഭവം തമാശയായാണ്​ ശശി തരൂർ സ്വീകരിച്ചത്​. എ.​െഎ.ബിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തരൂർ അംഗീകരിച്ചുകൊണ്ട്​ സ്വന്തം ഫോ​േട്ടാ ട്വിറ്ററിൽ തരൂർ തന്നെ പോസ്​റ്റ്​ ചെയ്​ത ശേഷം, എല്ലാ ട്രോളൻമാരോടും കൂടെ, താൻ ഡോഗ്​ഫിൽട്ടർ ചലഞ്ച്​ ഏറ്റെടുത്തിരിക്കുന്നുവെന്നും രേഖപ്പെടുത്തി. 

വാരാന്ത്യത്തിൽ കുറച്ച്​ തമാശയാകാം എന്ന അടിക്കുറിപ്പോടെ ഡെറികും സ്​നാപ്​ചാറ്റ്​ ചിത്രം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തു. 

നേരത്തെ, സചി​​​​െൻറയും ലതാ മ​േങ്കഷ്​കറി​​​​െൻറയും ചിത്രങ്ങളും ഇത്തരത്തിൽ തൻമയി പോസ്​റ്റ്​ ചെയ്​തത്​ വിവാദമായിരുന്നു. 

Tags:    
News Summary - AIB in contraversy; tharoor and derek gave support -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.