മാധ്യമപ്രവർത്തകരെ നായ്​ക്കളെന്ന്​ വിളിച്ചയാളെ അണ്ണാ ഡി.എം.കെ പുറത്താക്കി

ചെന്നൈ: മാധ്യമപ്രവർത്തകരെ നായ്​ക്കളെന്ന്​ വിളിച്ച എ.​െഎ.എ.ഡി.എം.കെ പ്രവർത്തകനെ പാർട്ടി പുറത്താക്കി. പാർട്ടിയുടെ പ്രവർത്തകരിലൊരാളായ ഹരി പ്രഭാക​രനെയാണ്​ പുറത്താക്കിയത്​. ട്വിറ്ററിലുടെയാണ്​ മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന പരാമർശം ഹരി പ്രഭാകരൻ നടത്തിയത്​. എ​.​െഎ.ഡി.എം.കെയുടെ ​െഎ.ടി വിങ്ങിലെ അംഗങ്ങളിലൊരാളാണ്​ ഹരി പ്രഭാകരൻ.

തൂത്തുക്കുടി സ്​റ്റർലൈറ്റ്​ പ്രക്ഷോഭത്തിലെ മാധ്യമ ഇടപെടലിനെ വിമർശിച്ചായിരുന്നു ഹരി പ്രഭാകര​​​​െൻറ ട്വീറ്റ്​. ഇൗ ട്വീറ്റിലാണ്​ മാധ്യമ പ്രവർത്തകർക്കെതിരെ അധിക്ഷേപകരമായ പരമാർശം ഹരിപ്രഭാകരൻ നടത്തിയത്​. പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച്​ പിന്നീട്​ ഇയാൾ രംഗത്തെത്തിയിരുന്നെങ്കിലും പാർട്ടി നടപടി എടുക്കുകയായിരുന്നു. ത​​​​െൻറ പരാമർശം വ്യക്​തിപരമെന്നും അതിൽ ​ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു ഹരിപ്രഭാകര​​​​െൻറ ട്വീറ്റ്​.

തമിഴ്​നാട്​ ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവത്തി​​​​െൻറ തൂത്തുക്കുടി ആശുപത്രി സന്ദർശനത്തിടെ ചിത്രങ്ങൾ എടുക്കാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച മാധ്യമപ്രവർത്തക​െര കളിയാക്കിയായിരുന്നു ഇയാളുടെ ട്വീറ്റ്​.

Tags:    
News Summary - AIADMK Sacks Leader Over Tweet Calling Journalists "Street Dogs"-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.