അണ്ണാ ഡി.എം.കെ നേതൃത്വ തർക്കം: സുപ്രീം കോടതി ഇന്ന് വിധി പറയും, ജയലളിതയുടെ മരണശേഷമാണ് തർക്കം ഉടലെടുത്തത്

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വർഷം ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെ ഒ. പനീർശെൽവം വിഭാഗം നൽകിയ ഹർജിയിലാണ് കോടതി വിധി പറയുന്നത്. എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെതിരായാണ് പരാതി.

ജയലളിതയുടെ മരണ ശേഷം, ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി, കോ ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ എന്ന പദവികൾ നിലനിർത്തിയാണ് പാർട്ടി ബൈലോയിൽ മാറ്റങ്ങൾ വരുത്തിയിരുന്നത്. ഇത് തിരുത്തി ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചുകൊണ്ടു വന്ന്, പഴനിസാമി വിഭാഗം നടത്തിയ ജനറൽ കൗൺസിലിന് സാധുതയില്ലെന്നാണ് ഒപിഎസ് വിഭാഗം പറയുന്നു. കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതിനല്‍കാന്‍ ഈമാസം 16 വരെ സമയമനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേസ് റോയ് എന്നിവരുടെ ബെഞ്ച് കേസ് നേരത്തെ വിധിപറയാനായി മാറ്റിയത്.

എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജൂലായ് 11-ന് തെരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള തല്‍സ്ഥിതി തുടരണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. 

Tags:    
News Summary - AIADMK leadership row: SC to deliver its verdict tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.