മതിൽ പണിയൽ വിവാദത്തിനിടെ 45 കുടുംബങ്ങൾക്ക് ചേരി ഒഴിയാൻ നോട്ടീസ്

അഹമ്മദാബാദ്​: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിന് സമീപം ചേരി പ്രദേശത്ത് താമസിക്കുന്ന 45 കുടുംബ ങ്ങൾക്ക് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ കുടിയൊഴിപ്പിക്കൽ നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ ്രസ് ആണ്​ ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്​.

ഏഴ്​ ദിവസത്തിനുള്ളിൽ ചേരി ഒഴിഞ്ഞു പോകണമെന്നാണ്​ നോട് ടീസിൽ നിർദേശിച്ചിരിക്കുന്നത്​. എന്നാൽ ഫെബ്രുവരി 11 തീയതി രേഖപ്പെടുത്തിയ നോട്ടീസ്​ ചേരി നിവാസികൾക്ക്​ ഇന്നലെയാണ്​ നൽകിയിരിക്കുന്നത്​. നോട്ടീസ്​ പ്രകാരം ഇന്നാണ്​ ഒഴിയാനുള്ള അവസാന തീയതി. സ്​ത്രീകളും കുട്ടികളുമുൾപ്പെടെ 45 കുടുംബങ്ങളിൽപെട്ട 200ഓളം ആളുകളാണ്​ കുടിയിറക്കൽ ഭീഷണി നേരിടുന്നത്​.

ഈ മാസം അവസാനം സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ യു.എസ്​ പ്രസിഡൻറ്​ ഡോണാൾഡ് ട്രംപ്​ പ​ങ്കെടുക്കുന്നുണ്ട്​. 24, 25 തീയതികളിലാണ്​ ട്രംപിൻെറ ഇന്ത്യ സന്ദർശനം. ഇതോടനുബന്ധിച്ചാണ്​ തങ്ങൾക്ക്​ ഒഴിഞ്ഞു പോകാൻ നോട്ടീസ്​ നൽകിയതെന്ന്​ ചേരി നിവാസികൾ ആരോപിച്ചു.

ട്രംപിൻെറ വരവ്​ പ്രമാണിച്ച്​ പാതയോരത്തെ ചേരി മറയ്ക്കുന്നതിനായി സർദാർ വല്ലഭായ്​ പ​ട്ടേൽ അന്താരാഷ്​ട്ര വിമാനത്താവളം മുതൽ ഇന്ദിര ബ്രിഡ്​ജ്​ വരെയുള്ള ദൂരം മതിൽ പണിതുയർത്തുന്നത്​ വിവാദമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നീക്കം. 22 വർഷത്തോളം ചേരിയിൽ താമസിച്ചു വര​ുന്ന കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരോടാണ്​ ഒഴിഞ്ഞു പോകാൻ നിർദേശിച്ചിരിക്കുന്നത്​. 65 കുടുംബങ്ങളാണ്​ ചേരിയിൽ കഴിയുന്നത്​.

അതേസമയം, ചേരി നിലനിൽക്കുന്നത്​ നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലാണെന്നും നഗരാസൂത്രണത്തിൻെറ ഭാഗമായാണ്​ ‘കൈയേറ്റ ഭൂമിയിൽ’ നിന്ന്​ ക​ുടുംബങ്ങളോട്​ ഒഴിയാൻ നിർദേശം നൽകിയതെന്നുമാണ്​ നഗരസഭ നൽകു​ന്ന വിശദീകരണം.

തങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ച്​ പറഞ്ഞപ്പോൾ ‘നിങ്ങൾ എവി​േടക്ക്​ വേണമെങ്കിലും പോയ്​ക്കോളൂ’ എന്നാണ്​ അധികൃതർ പറഞ്ഞതെന്ന്​ ചേരി നിവാസിയായ പങ്കജ്​ ദാമർ ​പറയുന്നു. എല്ലാ കുടുംബങ്ങളിലും ചുരുങ്ങിയത്​ നാല്​ പേരെങ്കിലുമുണ്ട്​. ഈ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങോട്ട്​​ പോകുമെന്നാണ് ചേരി നിവാസികൾ ചോദിക്കുന്നത്​.

Tags:    
News Summary - Ahmedabad: 45 families told to evict slum ahead of Donald Trump’s visit -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.