പ​ട്ടേൽ കോൺഗ്രസിൻെറ നെടുംതൂൺ; ജീവിച്ചത്​ പാർട്ടി​ക്ക്​​ വേണ്ടി -രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ്​ നേതാവുമായ അഹ്​മദ്​ പ​ട്ടേലിൻെറ നിര്യാണത്തിൽ അനുശോചനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന്​ വേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന്​ രാഹുൽ അനുസ്​മരിച്ചു.

''ദുഃഖകരമായ ദിവസമാണിന്ന്.​ കോൺഗ്രസിൻെറ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേൽ. കോൺഗ്രസിന്​ വേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അദ്ദേഹം പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്നു. വിലമതിക്കാനാവാത്ത സ്വത്താണ്​ പാർട്ടിക്ക്​ നഷ്​ടമായത്​. (പ​ട്ടേലിൻെറ മക്കളായ) ഫൈസലിനെയും മുംതാസിനെയും കുടുംബത്തെയും എൻെറ സ്നേഹവും അനുശോചനവും അറിയിക്കുന്നു'' രാഹുൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Ahmed Patel was a pillar of the Congress party -rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.