അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ലാലുപ്രസാദ് യാദവ്

 ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. അമിത് ഷാ ഗുജറാത്തിൽ അധികാരത്തിലിരുന്ന സമയത്ത് അവിടെ ജംഗിൾ രാജ് നിലനിന്നിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ബിഹാറിൽ നടന്ന റാലിയിൽ ലാലുപ്രസാദ് യാദവിനെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അമിത് ഷാ കടന്നാക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷാക്കെതിരെ വിമർശനവുമായി ആർ.ജെ.ഡി നേതാവ് രംഗത്തെത്തിയത്.

'അമിത് ഷായുടെ സർക്കാർ ബിഹാറിൽനിന്ന് തുടച്ചുനീക്കപ്പെട്ടു. 2024ലും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. അദ്ദേഹം ഓടിനടന്ന് 'ജംഗിൾ രാജ്' എന്നൊക്കെ പറയുകയാണ്. അദ്ദേഹം ഗുജറാത്തിലായിരുന്നപ്പോൾ എന്താണ് ചെയ്തത്? അദ്ദേഹം അധികാരത്തിലുണ്ടായിരുന്നപ്പോൾ അവിടെ 'ജംഗിൾ രാജ്' ഉണ്ടായിരുന്നു' -ലാലു പ്രസാദ് യാദവ് പറഞ്ഞു.

നിതീഷ് കുമാറും താനും സോണിയാ ഗാന്ധിയെ കാണുമെന്നും പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി-ജെ.ഡിയു സഖ്യം തകർന്നതിനുശേഷമുള്ള ബി.ജെ.പിയുടെ ആദ്യ പൊതുപരിപാടിയിൽ, ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെ നിതീഷ് ബിഹാർ ജനതയെ വഞ്ചിച്ചുവെന്ന് അമിത്ഷാ ആരോപിച്ചിരുന്നു. 

Tags:    
News Summary - Ahead of Sonia Gandhi meet, Lalu Yadav in attack on Amit Shah pledges 2024 win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.