ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ ദേശീയപാതകൾ നന്നാക്കണ മെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഇക്കാര്യമുന്നയിച്ച് അദ്ദേഹം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതി ൻ ഗഡ്കരിക്ക് കത്തയച്ചു. മുന്ന് ദേശീയപാത പദ്ധതികൾക്ക് തറക്കല്ലിടുന്നതിനായാണ് മോദി ഒഡീഷയിലെത്തുന്നത്.
ബരിപാഡയിൽ ശനിയാഴ്ച എത്തുന്ന മോദി ദേശീയപാത പദ്ധതികൾക്ക് തറക്കല്ലിടുന്നതിന് പുറമേ പൊതുസമ്മേളനത്തിലും പെങ്കടുക്കുന്നുണ്ട്. എന്നാൽ, മോദിയെത്തുന്ന നഗരത്തിലൂടെ കടന്ന് പോകുന്ന ദേശീയപാതകൾ കൃത്യമായി പരിപാലിക്കത്തത് മൂലം തകർച്ചയിലാണെന്നാണ് നവീൻ പട്നായിക്കിെൻറ പരാതി. ജാൻപോക്കാരിയ-കെൻജഹാർ-സംബാൽപൂർ ദേശീയപാത എൻ.എച്ച് 49െൻറ നഗരത്തിലെ അവസ്ഥ മോശമാണ്. ഹത്ഗാമാഹാരിയ-ബെനിസാഗർ ദേശീയപാതയും തകർച്ചയിലാണ്.
ഇതിനൊപ്പം മയുർബഞ്ച് ജില്ലയിലുടെ കടന്ന് പോകുന്ന നാല് പാതകൾക്ക് കൂടി ദേശീയപാത പദവി നൽകണമെന്നും നവീൻ പട്നായിക് ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.