ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ മുതിർന്ന കോൺഗ്രസ ് നേതാവ് അഹ്മദ് പേട്ടലിെൻറ പേര് എൻഫോഴ്സ്മെൻറ് കുറ്റപത്രത്തിൽ. ഡൽഹി പ ട്യാല കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേസിലെ പ്രതിയായ ക്രിസ്റ്റ്യൻ മി ഷേലിെൻറ ഡയറിയിൽ എ.പി എന്ന് എഴുതിയത് അഹ്മദ് പേട്ടലിെൻറ പേരാണെന്ന് വ്യക്തമാ ക്കിയത്. കൂടാതെ, സോണിയ ഗാന്ധിയെ സൂചിപ്പിച്ചുകൊണ്ട് മിസിസ് ഗാന്ധിയെന്നും കുറ്റപത്രത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചേർത്തിട്ടുണ്ട്.
അതേസമയം, കുറ്റപത്രം ശനിയാഴ്ച കോടതി പരിഗണിക്കാനിരിക്കെ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള പരാമർശങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. കേസിലെ പ്രതിയായ തനിക്ക് ലഭിക്കുന്നതിനുമുേമ്പ കുറ്റപത്രം മാധ്യമങ്ങൾക്ക് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ക്രിസ്റ്റ്യൻ മിഷേൽ കോടതിയിൽ പരാതി നൽകി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അഹ്മദ് പട്ടേലിന് അഗസ്റ്റ വെസ്റ്റലൻഡ് ഇടപാടിൽ പങ്കുണ്ടെന്ന വാർത്തയും ക്രിസ്റ്റ്യൻ മിഷേൽ കോടതിയിൽ നിഷേധിച്ചു. ചില പ്രമുഖ യു.പി.എ നേതാക്കളെ ഇടപാടിൽ കുടുക്കാൻ നീക്കം നടക്കുന്നതായും താൻ ആരുടെ പേരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം കോടതി പരിഗണിക്കുന്നതിനുമുേമ്പ കോൺഗ്രസിനെതിരെ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു.
മിഷേലിെൻറ ഡയറിയിലുള്ള എ.പി അഹ്മദ് പേട്ടലാണെന്നും ഫാം എന്നുള്ളത് ഫാമിലി ആണെന്നുമാണ് സൂചിപ്പിക്കുന്നത്. ഇതോടെ, അഗസ്റ്റ വെസ്റ്റലൻഡ് അഴിമതി കേസിൽ കോൺഗ്രസിെൻറ പങ്ക് തെളിഞ്ഞെന്ന് ഉത്തരാഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ നടത്തുന്ന ഹീനമായ നാടകമാണിതെന്നും കുറ്റപത്രത്തിലെ പരാമർശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അഹ്മദ് പേട്ടൽ പ്രതികരിച്ചു. നിയമ സംവിധാനത്തിൽ പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പരാജയഭീതി കാരണം ബി.ജെ.പി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.