അഗ്നി-2 രാത്രി പരീക്ഷണം വിജയകരം

ബാലസ്വോർ: 2000 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-2 പരീക്ഷണം വിജയകരം. ആണവ പോർമുന വഹിക്കാൻ ശേഷിയു ള്ള മിസൈലിന്‍റെ ആദ്യ രാത്രി പരീക്ഷണമാണ് നടത്തിയത്. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് മൊബൈൽ ലോഞ്ചർ ഉപയോഗി ച്ചാണ് മിസൈൽ തൊടുത്തുവിട്ടത്.

ഡി.ആർ.ഡി.ഒ വികസിപ്പിച്ച മധ്യദൂര ഭൂതല-ഭൂതല മിസൈലാണ് അഗ്നി-2. കരസനേക്ക് വേണ്ടിയാണ് അഗ്നി-2 പതിപ്പ് ഡി.ആർ.ഡി.ഒ രൂപകൽപന ചെയ്തത്. 1000 കിലോഗ്രാം പോർമുന വഹിക്കാൻ ശേഷിയുള്ള രണ്ട് ഘട്ടമുള്ള ബാലിസ്റ്റിക് മിസൈലാണിത്.

700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1, 3000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-3, അഗ്നി-5 എന്നിവയാണ് അഗ്നി മിസൈലിന്‍റെ മറ്റ് പതിപ്പുകൾ. 1999 ഏപ്രിൽ 11നാണ് അഗ്നി-2ന്‍റെ ആദ്യ പരീക്ഷണം നടത്തിയത്. 2010 മെയ് 17ന് അഗ്നി-2 ആണവ പോർമുന ശേഷി പരീക്ഷിച്ചു.

2018ൽ ആണവ പോർമുന വഹിക്കാൻ കഴിയുന്ന അഗ്നി-4 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.


Tags:    
News Summary - 'Agni-II' Missile First Night Test-Fire Successfully -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.