വിവാഹപ്രായ ഏകീകരണം അടുത്ത പാർലമെന്‍റ് സമ്മേളനത്തിലേക്ക് മാറ്റിയേക്കും

ന്യൂഡൽഹി: വിവാഹപ്രായ ഏകീകരണ ബിൽ അവതരണം അടുത്ത പാർലമെന്‍റ് സമ്മേളനത്തിലേക്ക് മാറ്റിയേക്കുമെന്ന സൂചന. ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പാർലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കി പാർലമെൻ്റ് ഇന്നോ നാളെയോ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് സാധ്യത. ബില്ല് സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നതയുണ്ട്.

അതേസയം, വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് വരുന്ന സാഹചര്യത്തിൽ രാജ്യസഭയിൽ ഹാജരാവാൻ കോൺഗ്രസും ബി.ജെ.പിയും അംഗങ്ങൾക്ക് വിപ്പു നൽകി. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭാ 2 മണി വരെ പിരിഞ്ഞു.

Tags:    
News Summary - Age consolidation of marriage may be postponed to the next session of Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.