‘ഹിന്ദു സംസ്‌കാരത്തിന് എതിര്​’; ശിവമോഗയിൽ രാത്രി വൈകിയുള്ള സ്ത്രീകളുടെ പാർട്ടി പൊലീസുമായി എത്തി നിർത്തിച്ച്​ ബജ്‌റംഗ്ദൾ

ഹിന്ദു സംസ്കാരത്തിന്​ എതിരാണെന്ന്​ ആരോപിച്ച്​ ശിവമോഗയിൽ രാത്രി വൈകി നടന്ന സ്ത്രീകളുടെ പാർട്ടി ബജ്​റംഗ്ദൾ പ്രവർത്തകർ എത്തി നിർത്തിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കുവെമ്പു റോഡിലെ ഒരു ഹോട്ടലിൽ രാത്രി വൈകി നടന്ന സ്ത്രീകളുടെ പാർട്ടിയാണ്​ സദാചാര പൊലീസിംഗിന്റെ ആളുകളായെത്തി ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞത്​. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സ്ഥലത്തെത്തി. പ്രവർത്തകർ പാർട്ടിയെ എതിർത്തതിനെ തുടർന്ന് ഹോട്ടലിനുള്ളിൽനിന്നും സ്ത്രീകളും പുരുഷന്മാരും ഏതാനും കുട്ടികളും ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങി.

സ്ത്രീകളുടെ നിശാപാർട്ടി നടക്കുമെന്നും തടയുമെന്നും തങ്ങൾ ഒരാഴ്ച മുമ്പ് പൊലീസിനെ അറിയിച്ചിരുന്നുവെന്ന് ബജ്‌റംഗ്ദൾ നേതാവ് രാജേഷ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. മലനാട് മേഖലയിൽ ഇത്തരം കൂട്ടായ്മകൾ പാടില്ല. ഞങ്ങൾ പൊലീസുകാർക്കൊപ്പം പോയി പാർട്ടി അവസാനിപ്പിച്ചു ” -അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പരിപാടികളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് 'ഹിന്ദു സംസ്‌കാരത്തിന്' എതിരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. "ശിവമോഗയിൽ നടക്കുന്ന ഇത്തരം പരിപാടികൾ ബജ്‌റംഗ്ദൾ വെച്ചുപൊറുപ്പിക്കില്ല," പാർട്ടിയിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ എതിർത്ത് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Against Hindu culture: Bajrang Dal stops late-night ladies’ party in Shivamogga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.