ന്യൂഡൽഹി: പാർലമെൻറിലെ അവിശ്വാസ പ്രമേയ ചർച്ചക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തബ്ധനാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആേശ്ലഷം.സ്വന്തം പ്രസംഗം തീർന്നയുടൻ രാഹുൽ എതിർവശത്തേക്കു നടന്നുചെന്ന് പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാൻപോലും മറന്ന് അതിശയം പ്രകടിപ്പിച്ചിരുന്നുപോയ മോദി ഞൊടിയിടയിൽ സമനില വീണ്ടെടുത്തു.
തിരിഞ്ഞുനടന്നു തുടങ്ങിയ രാഹുലിനെ തിരിച്ചുവിളിച്ച് ഹസ്തദാനം ചെയ്ത് തോളത്തു തട്ടി. ചിരിയോടെ ചെവിയിൽ എന്തോ പറഞ്ഞു. ലോക്സഭയിലെ ഹർഷാരവങ്ങൾക്കിടയിൽ രാഹുൽ തിരിഞ്ഞുനടന്ന് സ്വന്തം സീറ്റിൽ ഇരുന്നു. അമ്പരപ്പോടെ നോക്കിയ പാർട്ടി സഹപ്രവർത്തകരെ നോക്കി കണ്ണിറുക്കി ചിരിച്ചു. ‘സ്കോർ’ -അവരിൽ പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു.
രാഹുലിെൻറ ആശ്ലേഷം മോദിയെ മാത്രമല്ല, സ്പീക്കർ സുമിത്ര മഹാജൻ അടക്കം സഭാംഗങ്ങളെയാകെ അമ്പരപ്പിച്ചു. ചിരിയോടെയാണ് രംഗം കണ്ടിരുന്നതെങ്കിലും സ്പീക്കർ രാഹുലിെൻറ നടപടി അംഗീകരിച്ചില്ല. സഭയിലെ അന്തസ്സാർന്ന പെരുമാറ്റമല്ല കണ്ണിറുക്കലും മറ്റുമെന്ന് സപീക്കർ പറഞ്ഞു. എന്നാൽ, രാഹുലിെൻറ പ്രകടനം കണ്ട് ഇളകി മറിയുകയായിരുന്നു ലോക്സഭ.
അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിച്ച രാഹുൽ ഇതുവരെ നടത്താത്ത കടുത്ത ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോദിസർക്കാറിനും നേരെ നടത്തിയത്. റാഫേൽ വിമാന ഇടപാടിലെ അഴിമതി, ചരക്കുസേവന നികുതി സമ്പ്രദായം നടപ്പാക്കിയതിലെ പിഴവ്, നോട്ട് അസാധുവാക്കലിെൻറ മണ്ടത്തം, വിദേശനയ വൈകല്യങ്ങൾ എന്നിവയെല്ലാം രാഹുൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് തെൻറ കണ്ണിൽ നോക്കാൻപോലും മടിയുണ്ടെന്ന പരാമർശത്തോടെയാണ് രാഹുൽ അപ്രതീക്ഷിത നീക്കത്തിേലക്ക് കടന്നത്. ‘‘നിങ്ങൾക്ക് എന്നോടു പകയുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് എന്നെ ആക്ഷേപിക്കാം. പപ്പുവെന്ന് വിളിച്ചേക്കാം. പക്ഷേ, ഞാൻ നിങ്ങളെ വെറുക്കില്ല. എെൻറ മനസ്സിൽ നിങ്ങളോട് വിേദ്വഷത്തിെൻറ തരിപോലുമില്ല. നിങ്ങളുടെ മനസ്സിൽനിന്ന് വിദ്വേഷം ഞാൻ എടുത്തു മാറ്റും. അത് സ്നേഹമാക്കി മാറ്റും. ഞാൻ കോൺഗ്രസാണ്.’’ രാഹുൽ പറഞ്ഞു. തുടർന്നായിരുന്നു ആശ്ലേഷം.
#WATCH Rahul Gandhi walked up to PM Narendra Modi in Lok Sabha and gave him a hug, earlier today #NoConfidenceMotion pic.twitter.com/fTgyjE2LTt
— ANI (@ANI) July 20, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.