പോപുലർ ഫ്രണ്ട് നിരോധനം; ഡൽഹിയിൽ കനത്ത ജാഗ്രത, വൻ സുരക്ഷ

പോപുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. നഗരത്തിൽ ക്രമസമാധാനം നിലനിർത്താൻ കനത്ത ജാഗ്രതയിലാണ് ഡൽഹി പൊലീസ്. പോപുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി. അതാത് ജില്ലകളിലെ ഡി.സി.പിമാർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടാണ് പരിശോധന നടത്തുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസ് തയ്യാറാണെന്നും ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ടിനും അതിന്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തി, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി, വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ച് വർഷത്തേക്കാണ് നിരോധിച്ചത്. നിരോധനത്തെ തുടർന്ന് സംഘടന പിരിച്ചുവിട്ടതായി നേതാക്കൾ അറിയിച്ചിരുന്നു. കേരളത്തിലും ഓഫിസുകൾ അടച്ചുപൂട്ടുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടികൾ തുടരുകയാണ്. 

Tags:    
News Summary - After PFI ban, Delhi Police on high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.