മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യക്കാരെ മനസിലാക്കിയത് മോദിയാണെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ് മനസിലാക്കുന്ന അരെങ്കിലുമുണ്ടെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 2014ന് ശേഷം ബി.ജെ.പിയുടെ എല്ലാ നേട്ടങ്ങൾക്കും കാരണം മോദിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയും മുതിർന്ന മാധ്യപ്രവർത്തകനുമായ അജയ് സിങ് രചിച്ച 'ദി ആർക്കിടെക്റ്റ് ഓഫ് ദി ന്യൂ ബി.ജെ.പി: ഹൗ നരേന്ദ്ര മോദി ട്രാൻസ്ഫോർമഡ് ദി പാർട്ടി' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം മനസിലാക്കുന്ന ഒരു നേതാവുണ്ടെങ്കിൽ അത് നരേന്ദ്രമോദിയാണ്. അദ്ദേഹം ജനങ്ങളുടെ വികാരങ്ങളും പ്രശ്നങ്ങളും മനസിലാക്കുന്നു.'-രാജ്നാഥ് സിങ് പറഞ്ഞു.

ജാതിയുടേയും സമുദായത്തിന്‍റേയും അതിർവരമ്പുകളെ ലംഘിച്ച് എല്ലാ ജനവിഭാഗങ്ങളും ബി.ജെ.പിയെ അംഗീകരിച്ചത് നരേന്ദ്രമോദിയുടെ ശ്രമഫലമായാണ്. മറ്റാരാലും വെല്ലുവിളിക്കാനാകാത്ത ഒരു മാതൃക അദ്ദേഹം സൃഷ്ടിച്ചു. തന്നിൽ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റിയ മറ്റൊരു നേതാവ് സ്വതന്ത്ര ഇന്ത്യയിലില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണ് മോദിയെന്ന് ചടങ്ങിൽ പങ്കെടുക്കവെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - After Mahatma, it is Modi who understands Indians says Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.