ഹജ്ജ്​ ഹൗസിന്​ പിന്നാലെ പാർക്കുകൾക്കും ഡിവൈഡറുകൾക്കും യു.പിയിൽ കാവിനിറം

ന്യൂഡൽഹി: ഹജ്ജ്​ ഹൗസിന്​ പിന്നാലെ ലഖ്​നോവിലെ പൊതുകെട്ടിടങ്ങൾക്കും യു.പി സർക്കാർ കാവി നിറം നൽകുന്നു. പാർക്കുകൾക്കും ഡിവൈഡറുകൾക്കുമാണ്​ കാവിനിറം നൽകിയിരിക്കുന്നത്​. നേരത്തെ വിവാദമായതിനെ തുടർന്ന്​ ഹജ്ജ്​ ഹൗസിന്​ കാവി നിറം നൽകിയത്​ മാറ്റിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നടപടി.

ലഖ്​നോവിലെ ഗോമതി നഗർ മുൻസിപ്പൽ കോർപ്പറേഷനാണ്​ ​പാർക്കുകൾക്കും ഡിവൈഡറുകൾക്കും കാവിനിറം നൽകിയിരിക്കുന്നത്​. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ്​ സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്നാണ്​ സർക്കാർ കെട്ടിടങ്ങൾക്കും പൊതുമന്ദിരങ്ങൾക്കും കാവിനിറം നൽകാൻ തുടങ്ങിയത്​.

Tags:    
News Summary - After Haj house, parks, dividers painted saffron in Lucknow-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.