പൊടിക്കാറ്റ്​ ​'ഏറ്റു'; യോഗി മടങ്ങി

ബംഗളൂരു: പ്രതിഷേധങ്ങൾ ശക്​തമായതോടെ ​കർണാടകയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണം അവസാനിപ്പിച്ച്​ യോഗി ആദിത്യനാഥ്​ യു.പിയിലേക്ക്​ തിരിച്ചു.യു.പിയിൽ പൊടിക്കാറ്റിൽ 73 പേർ മരിച്ചപ്പോഴും അവിടത്തെ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകാതെ യോഗി കർണാടക തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ ഏർപ്പെട്ടത്​ വൻ വിമർശനത്തിന്​ കാരണമായിരുന്നു. വിമർശനങ്ങൾ ശക്​തമാവുന്നതിനിടെയാണ്​ യോഗിയുടെ മടക്കം.

വെള്ളിയാഴ്​ച രാത്രിയോടെ യോഗി ആദിത്യനാഥ്​ ആഗ്രയിലെത്തും. പൊടിക്കാറ്റ്​ മൂലം ദുരിതത്തിലായ യു.പിയിലെ പ്രദേങ്ങൾ അദ്ദേഹം നാളെ സന്ദർശിക്കും. നിശ്​ചയിച്ച പ്രകാരം യോഗി ആദിത്യനാഥ്​ ഒരു ദിവസം കൂടി കർണാടകയിൽ പ്രചാരണം നടത്തേണ്ടതാണ്​. ശനിയാഴ്​ച രണ്ട്​ റാലികളിൽ അദ്ദേഹം പ്രസംഗിക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. എന്നാൽ, പരിപാടികൾ വെട്ടിച്ചുരുക്കി ഒരു ദിവസം നേരത്തെ തന്നെ യോഗി യു.പിയിലേക്ക്​ തിരിക്കുകയായിരുന്നു.

 ഇവിടത്തെ പ്രചാരണം മതിയാക്കി എത്രയും പെ​െട്ടന്ന്​  യു.പിയിലേക്ക്​ മടങ്ങാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗിയോട്​ ആവശ്യപ്പെട്ടിരുന്നു. സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവും യോഗിക്കെതിരെ രംഗത്തെത്തിയുരുന്നു. യു.പിയിലെ പ്രശ്​നങ്ങൾ പരിഹരിക്കാനാണ്​ യോഗിയെ മുഖ്യമന്ത്രിയാക്കിയത്​. ഇൗയൊരു സാഹചര്യത്തിലും അദ്ദേഹം യു.പിയിലേക്ക്​ തിരികെ വരുന്നില്ലെങ്കിൽ കർണാടകയിൽ തന്നെ സ്ഥിരതാമസമാക്കുകയാവും നല്ലതെന്നും അഖിലേഷ്​ പറഞ്ഞിരുന്നു.

Tags:    
News Summary - After Criticism, Yogi Adityanath Cuts Karnataka Campaign Over UP Deaths-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.