ഉപതെരഞ്ഞെടുപ്പ്​ വിജയത്തിന്​ പിന്നാലെ നാല്​ ബി.ജെ.പി ഓഫീസുകൾ പിടിച്ചെടുത്ത്​ തൃണമൂൽ

കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ്​ വിജയത്തിന്​ പിന്നാലെ നാല്​ ബി.ജെ.പി ഓഫീസുകൾ പിടിച്ചെടുത്ത്​ തൃണമൂൽ കോൺഗ്രസ്​. കൻകിനാര, നയിഹത്തി, മദ്രാൽ, ബാരക്​പോര തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകൾ പിടിച്ചെടുത്തുവെന്നാണ്​ ആരോപണം. ടൈംസ്​ നൗ ചാനലാണ്​ വാർത്ത പുറത്ത്​ വിട്ടത്​.

ബി.ജെ.പി ഓഫീസുകൾ പിടിച്ചെടുക്കുകയും പച്ച പെയിൻറടിക്കുകയും ചെയ്​തിട്ടുണ്ട്​. പശ്​ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന മൂന്ന്​ മണ്ഡലങ്ങളിലും വ്യക്​തമായ ഭൂരിപക്ഷത്തോ​െട തൃണമൂൽ ജയിച്ചിരുന്നു. ഇതിൽ ഒാരോ മണ്ഡലങ്ങൾ വീതം കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും പാർട്ടി പിടിച്ചെടുത്തു.

ബംഗാളിലെ കരീംപുരിൽ ബി.ജെ.പി സംസ്​ഥാന ഉപാധ്യക്ഷൻ ജയ്​പ്രകാശ്​ മജുംദാർ,​ ​തൃണമൂൽ സ്​ഥാനാർഥി ബിമലേന്ദു സിൻഹ റോയിക്കു മുന്നിൽ​ 23,910 വോട്ടിന്​ മുട്ടുമടക്കി​​. ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷ്​ പാർലമ​​െൻറംഗമായതിനെ തുടർന്ന്​ ഒഴിവുവന്ന ഖരഗ്​പുർ സദർ മണ്ഡലം വൻ ഭൂരിപക്ഷത്തിലാണ്​​ തൃണമൂൽ പിടിച്ചെടുത്തത്​. ഇവിടെ ബി.ജെ.പി സ്​ഥാനാർഥി പ്രേംചന്ദ്ര ഝാക്കെതിരെ തൃണമൂലി​​​െൻറ പ്രദീപ്​ സർക്കാർ ജയിച്ചത്​ 20,853 വോട്ടിനാണ്​​. ബി.ജെ.പിയും ​തൃണമൂലും തമ്മിൽ കടുത്ത പോരാട്ടം നടന്ന കാളിയഗഞ്ചിൽ തപൻദേവ്​ സിൻഹ, ബി.ജെ.പിയുടെ കമൽ ചന്ദ്ര സർക്കാറിനെ 2,418 വോട്ടിന് വീഴ്​ത്തി​. ഈ മണ്ഡലം കോൺഗ്രസി​​​െൻറ സിറ്റിങ്​ സീറ്റായിരുന്നു​. കാളിയഗഞ്ചിൽ കോൺഗ്രസി​​​െൻറ പ്രമദ്​ നാഥ്​ റോയി മരിച്ചതിനെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​.

Tags:    
News Summary - After clean sweep in West Bengal by-polls-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.