അഫ്​ഗാൻ പ്രതിസന്ധി രാജ്യത്ത്​ സി.എ.എ അനിവാര്യമെന്ന്​ ബോധ്യപ്പെടുത്തി- കേന്ദ്രമന്ത്രി

ന്യൂഡൽഹി: താലിബാൻ നിയന്ത്രണമേ​െറ്റടുത്ത അഫ്​ഗാനിസ്​താനിൽനിന്ന്​ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തകൃതിയായി നടക്കുന്നതിനിടെ പുതിയ 'ബോംബ്​' പൊട്ടിച്ച്​ കേന്ദ്രമന്ത്രി. അഫ്​ഗാനിസ്​താനിലെ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രശ്​നങ്ങൾ പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന്​ ചൂണ്ടിക്കാട്ടുന്നതായി കേന്ദ്രമന്ത്രി ഹർദീപ്​ സിങ്​ പുരി പറഞ്ഞു.

''കലുഷിതമായ നമ്മുടെ അയൽരാജ്യത്തെ പുതിയ സംഭവ വികാസങ്ങളും അവിടെയുള്ള ഹിന്ദു- സിഖ്​ സമുദായങ്ങൾ നേരിടുന്ന ​കൊടിയ ദുരിതങ്ങളും പൗരത്വ ഭേദഗതി നിയമം എന്തുകൊണ്ട്​ നടപ്പാക്കണമെന്ന്​ വ്യക്​തമാക്കുന്നു''- മന്ത്രി ട്വീറ്റ്​ ചെയ്​തു. അഫ്​ഗാൻ സ്വദേശികളുൾപെടെ 168 പേരാണ്​ ഞായറാഴ്ച ഇന്ത്യയിൽ എത്തിയത്​. അഫ്​ഗാനിൽനിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും കേന്ദ്ര സർക്കാർ സഹായം വാഗ്​ദാനം ചെയ്​തിരുന്നു.

അയൽരാജ്യങ്ങളിൽനിന്നുള്ള മുസ്​ലിം ഇതര ന്യൂനപക്ഷങ്ങൾക്ക്​ രാജ്യത്ത്​ പൗരത്വം നൽകാൻ വ്യവസ്​ഥ ചെയ്യുന്നതാണ് കഴിഞ്ഞ വർഷം ജനുവരിയിൽ നടപ്പാക്കിയ​ പൗരത്വ ഭേദഗതി നിയമം. 

Tags:    
News Summary - Afghanistan crisis shows why CAA is needed: Hardeep Singh Puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.