ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം വെച്ച പരസ്യങ്ങൾ വേണമെന്ന് നിർദേശം. അത് പാലിക്കാതിരുന്നാൽ പെട്രോളും ഡീസലും വേണ്ടതുപോലെ കിട്ടിയെന്നു വരില്ല. ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പൊതുമേഖല എണ്ണക്കമ്പനി ഉദ്യോഗസ്ഥരാണ്.
ആരോപണം ഉന്നയിക്കുന്നത് പെട്രോൾ പമ്പ് ഉടമകളുടെ കൂട്ടായ്മയായ ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് കൺസോർട്യം.ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിൽ സർക്കാറിെൻറ പരസ്യ ബോർഡുകൾ പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിെൻറ ഭാഗമാണ് എണ്ണക്കമ്പനികളുടെ വാക്കാൽ നിർദേശം. സർക്കാർ മുന്നോട്ടുവെക്കുന്ന പ്രമുഖ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളും മോദിച്ചിത്രവും അടങ്ങുന്നതാകണം പരസ്യ ബോർഡുകൾ.
നടപടികളെ പേടിച്ച് ഇതെല്ലാം തുറന്നുപറയാൻ പെട്രോൾ പമ്പ് ഉടമകൾക്ക് മടിയുണ്ട്. കൺസോർട്യം പ്രസിഡൻറ് എസ്.എസ്. ഗോഗിയാണ് വിവാദ നിർദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവയാണ് ഇൗ നിർദേശം ഇതിനകം നൽകിക്കഴിഞ്ഞത്. ഇൗ കമ്പനികളുടെ ഉദ്യോഗസ്ഥർ പെട്രോൾ പമ്പുകളിൽ എത്തുേമ്പാൾ നിർദേശം വാക്കാൽ നൽകുകയാണ് ചെയ്യുന്നത്. ബി.പി.എൽ കുടുംബങ്ങൾക്ക് പാചകവാതകം നൽകുന്ന പദ്ധതിയുടെ പരസ്യം മോദിയുടെ ചിത്രത്തോടെ നൽകണമെന്ന് അവർ ആവശ്യപ്പെടുന്നു.
എന്നാൽ, ഇന്ത്യൻ ഒായിൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഇത് തുറന്നുസമ്മതിക്കാൻ തയാറല്ല. പരസ്യം നൽകിയില്ലെങ്കിൽ ഇന്ധനം കിട്ടാൻ വിഷമിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് അവർ അനൗപചാരികമായി വിശദീകരിക്കുന്നു. സർക്കാർ പദ്ധതികളെക്കുറിച്ച ബോധവത്കരണമാണ് യഥാർഥത്തിൽ ഉദ്ദേശിക്കുന്നത്. അതിൽ മിക്കതും ഇൗ സർക്കാർ തുടങ്ങിയതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർക്കുന്നത് സ്വാഭാവികം. അതിൽ കൂടുതലൊന്നുമില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം.
സ്റ്റാഫ് അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനുള്ള നീക്കവും അടുത്തിടെ വിവാദം ഉയർത്തിയിരുന്നു. ജാതി, സമുദായ അടിസ്ഥാനത്തിൽ ആളുകളുടെ വിവരം സർക്കാർ ശേഖരിക്കുന്നത് ശരിയല്ലെന്ന് എസ്.എസ്. ഗൊഗോയ് ചൂണ്ടിക്കാട്ടി. സർക്കാർ ഇത്തരത്തിൽ നടത്തുന്ന വിവര ശേഖരണം സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനിരിക്കുകയാണ് കൺസോർട്യമെന്ന് പ്രസിഡൻറ് അറിയിച്ചു.
ജീവിത പശ്ചത്തലം, വൈവാഹിക പദവി, മൊബൈൽ നമ്പർ, പിതാവിെൻറയോ രക്ഷകർത്താവിെൻറയോ പേര്, ആധാർ നമ്പർ, മതം, ജാതി, ബന്ധപ്പെടാനുള്ള സമ്പർ, ഇ-മെയിൽ വിലാസം, വിദ്യാഭ്യാസ യോഗ്യത തുടങ്ങി വിവിധ വിഷയങ്ങളാണ് ചോദിച്ചത്. നൈപുണ്യ വികസന മന്ത്രാലയത്തിെൻറ പരിശീലന പരിപാടിയുടെ ഭാഗമാണിതെന്നായിരുന്നു അന്നത്തെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.