സാവോപോളോ: ബ്രസീലിലെ ആദ്യകാല ഫുട്ബാൾ സ്റ്റേഡിയങ്ങളിലൊന്നായ സാവോപോളോ പകേ മ്പു ഇനി കോവിഡ്- 19 ചികിത്സക്കുള്ള ആശുപത്രി. 1950 ലോകകപ്പിൽ ഒട്ടേറെ മത്സരങ്ങൾക്ക് വേദിയായതും കൊറിന്ത്യൻസ്, പാൽമിറസ്, സാവോപോളോ എഫ്.സി തുടങ്ങിയ വമ്പൻ ടീമുകളുടെ ഹോം ഗ്രൗണ്ടുമായിരുന്ന സ്റ്റേഡിയമാണ് താൽക്കാലിക ആശുപത്രിയായി രൂപാന്താരം പ്രാപിച്ചത്. 45,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിെൻറ മൈതാനം ഓപൺ എയർ ആശുപത്രിയാക്കിയാണ് മാറ്റുന്നത്. 200 കിടക്കകളോടെയാണ് സജ്ജമാവുന്നത്. 10ദിവസത്തിനകം ആശുപത്രി നിർമാണം പൂർത്തിയാവും. രണ്ട് ദിവസം മുമ്പ് ജോലികൾ ആരംഭിച്ചു. തിങ്കളാഴ്ചവരെയുള്ള കണക്കു പ്രകാരം ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം 1600ലേറെ പിന്നിട്ടു. 25ഓളം പേർ മരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ ഇവിടെ ഫുട്ബാൾ മത്സരങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. 2014 ലോകകപ്പിെൻറ വേദികളായ മുഴുവൻ മൈതാനങ്ങളും ആശുപത്രികളാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.