Posted On
date_range Updated On
date_range കൊലപാതക കേസ്: ജെ.ഡി.യു മുൻ എം.എൽ.എയുടെ മകന് ജീവപരന്ത്യം തടവ്
പട്ന: ജെ.ഡി.യു മുൻ എം.എൽ.എ മനോരമ ദേവിയുടെ മകന് കൊലപാതക കേസിൽ ജീവപര്യന്തം തടവ്. ജെ.ഡി.യു മുൻ എം.എൽ.എയായ മനോരമ ദേവിയുടെ മകൻ റോക്കി യാദവിനെയാണ് ഗയ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. റോക്കിയുടെ പിതാവ് ബിന്തി യാദവിനെ അഞ്ച് വർഷത്തെ ശിക്ഷയും നൽകിയിട്ടുണ്ട്.
12ാം ക്ലാസ് വിദ്യാർഥിയായിരുന്ന ആദിത്യ സച്ചിദേവ് തെൻറ വാഹനത്തെ മറികടന്നെന്ന് ആരോപിച്ച് റോക്കിയും കൂട്ടരും കൂടി വധിച്ചുവെന്നാണ് പൊലീസ് കേസ്. റോക്കിക്കും പിതാവിനും പുറമേ ഇവരുടെ ബന്ധു തെന്നി യാദവ്, മനോരമ ദേവിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ രാജേഷ് കുമാർ എന്നിവരും കേസിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.