ന്യൂഡൽഹി: രാഹുൽ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിൽ കോൺഗ്രസിെൻറ ലോക്സഭ നേതാവാ യി പശ്ചിമബംഗാളിൽ നിന്നുള്ള മുതിർന്ന അംഗം അധീർ രഞ്ജൻ ചൗധരിയെ നിയമിച്ചു. പാർലമെൻ ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി തന്നെയാണ് തീരുമാനമെടുത്തത്. കൊടിക്കുന്നിൽ സുരേ ഷാണ് ചീഫ് വിപ്.
ലോക്സഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് സ്പീക്കർ തെരഞ്ഞെ ടുപ്പിലേക്കും മറ്റ് നടപടിക്രമങ്ങളിലേക്കും ബുധനാഴ്ച മുതൽ പാർലമെൻറ് തിരിയുന ്ന സാഹചര്യത്തിലാണ് സോണിയയുടെ തീരുമാനം. കഴിഞ്ഞ സഭയിൽ മല്ലികാർജുൻ ഖാർഗെയായിരുന്നു കോൺഗ്രസ് സഭാ നേതാവ്. പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് ഉൾവലിഞ്ഞ രാഹുലിനെ സഭാ നേതാവാക്കാൻ സോണിയ നേരിട്ടു നടത്തിയ സമ്മർദം ഫലിച്ചില്ല.
കോൺഗ്രസ് പാർലമെൻററി പാർട്ടി േനതാവായി സോണിയയെ ജൂൺ ഒന്നിന് തിരഞ്ഞെടുത്തപ്പോൾ സഭാ നേതാവിനെ സോണിയ നിശ്ചയിക്കുമെന്നായിരുന്നു തീരുമാനം. രണ്ടാഴ്ചയിലേറെ കാത്തിരുന്നതിനൊടുവിൽ ചൊവ്വാഴ്ച രാവിലെ നടന്ന കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിനുശേഷമാണ് അധീർ രഞ്ജൻ ചൗധരിയുടെ പേര് ലോക്സഭക്ക് എഴുതിക്കൊടുത്തത്. രാഹുൽ ചൊവ്വാഴ്ച രാവിലെ സഭയിലും ഹാജരായിരുന്നില്ല.
ശശി തരൂർ, മനീഷ് തിവാരി, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും സഭാ നേതാവായി പരിഗണിച്ചെങ്കിലും ഹിന്ദി പ്രാവീണ്യം, സഭാ നടപടികളെക്കുറിച്ച പരിചയം, ബി.ജെ.പിയോട് പോരടിച്ചുനിൽക്കാനുള്ള കഴിവ് എന്നിവയെല്ലാം മുൻനിർത്തിയാണ് അധീർ രഞ്ജൻ ചൗധരിയെ നിശ്ചയിച്ചത്. 63കാരനായ അദ്ദേഹം 1999 മുതൽ അഞ്ചു വട്ടം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബി.ജെ.പിയെ നേരിടാൻ അധീർ രഞ്ജനെ തിരഞ്ഞെടുക്കുേമ്പാൾ, തൃണമൂൽ കോൺഗ്രസുമായി അദ്ദേഹം കടുത്ത ഉടക്കിലാണെന്നത് പ്രതിപക്ഷ െഎക്യത്തെ ബാധിക്കുമെന്ന ആശങ്ക ബാക്കിനിൽക്കുന്നുണ്ട്. എന്നാൽ, പറ്റിയ പകരക്കാരൻ ഇല്ലാത്ത സ്ഥിതി. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്ന നിലയിൽ പ്രമുഖ നിയമന സമിതികളിലേക്കുള്ള പ്രതിനിധിയും അധീർ രഞ്ജനായിരിക്കും. സഭയിൽ കാലാൾപടയുടെ മുന്നിൽ നിൽക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.