അധീർ രഞ്ജൻ ചൗധരി എം.പിയും  തൃണമൂൽ കോൺഗ്രസ് എം.പി. ഡെറിക് ഒബ്രിയനും 

‘വിദേശി’ എന്ന് വിളിച്ചതിന് ഡെറിക് ഒബ്രിയനോട് ക്ഷമാപണം നടത്തി അധീർ രഞ്ജൻ ചൗധരി



ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി.ഡെറിക് ഒബ്രിയനെ വിദേശിയെന്ന് വിളിച്ചതിന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എം.പി. ക്ഷമാപണം നടത്തി. എക്സിലാണ് ഡെറിക് ഒബ്രിയനോട് മാപ്പ് ചോദിച്ച് കോൺഗ്രസ് നേതാവ് പോസ്റ്റ് ഇട്ടത്. വിദേശി എന്ന നിലയിൽ താൻ അശ്രദ്ധമായി പറഞ്ഞ ഒരു വാക്കിന് ഡെറിക് ഒബ്രിയനോട് ഖേദം അറിയിക്കുകയാണെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

വ്യാഴാഴ്ച സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് “ഡെറിക് ഒബ്രിയാൻ ഒരു വിദേശിയാണെന്നും അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ അറിയാമെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞത്. പശ്ചിമ ബംഗാളിൽ കോൺഗ്രസും തൃണമൂലും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ നടക്കാത്തതിന് അധീർ രഞ്ജൻ ചൗധരിയെ കുറ്റപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഡെറിക് ഒബ്രിയനെതിരെ ചൗധരിയുടെ വിവാദ പ്രസ്താവന.

തുടർന്ന് ചൗധരിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി. അതിനിടെ, ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് ചൗധരി പ്രവർത്തിക്കുന്നതെന്ന് ഒബ്രിയാൻ വ്യാഴാഴ്ച ആരോപിച്ചിരുന്നു. 

Tags:    
News Summary - Adhir Ranjan Chaudhary apologizes to Derrick O'Brien for calling him 'foreigner'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.