കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാനോട് ക്ഷമ ചോദിച്ച് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. ഒബ്രിയാനെ വിദേശിയെന്ന് വിളിച്ചതിലാണ് ക്ഷമാപണം. വിദേശിയെന്ന വാക്ക് ഒബ്രിയാനെതിരെ അശ്രദ്ധമായി ഉപയോഗിച്ചതിൽ താൻ ക്ഷമ ചോദിക്കുകയാണെന്ന് ആധിർ രഞ്ജൻ ചൗധരി എക്സിൽ കുറിച്ചു.
ആധിർ രഞ്ജൻ ചൗധരിയുടെ മാപ്പപേക്ഷ തൃണമൂൽ എം.പി അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച സിലുഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ആധിർ രഞ്ജൻ ചൗധരി വിവാദ പ്രസ്താവന നടത്തിയത്. ഡെറിക് ഒബ്രിയാൻ ഒരു വിദേശിയാണ് അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയാം, അദ്ദേഹത്തോട് ചോദിക്കു എന്നായിരുന്നു ചൗധരിയുടെ പ്രസ്താവന.
പശ്ചിമബംഗാളിൽ ഇൻഡ്യ മുന്നണിയുടെ സീറ്റ് നിർണയ ചർച്ചകൾ വഴിമുട്ടാനുള്ള കാരണം ആധിർ രഞ്ജൻ ചൗധരിയാണെന്ന് ഡെറിക് ഒബ്രിയാൻ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് ആധിർ രഞ്ജൻ ചൗധരി ജോലിയെടുക്കുന്നതെന്നും തൃണമൂൽ നേതാവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആധിർ രഞ്ജൻ ചൗധരി ഡെറിക് ഒബ്രിയാനെതിരെ വിമർശനം ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.