ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ അമൻ ലേഖി ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറൽ സ്ഥാനത്തു നിന്ന് രാജിവെച്ചു. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന് അയച്ച രണ്ടുവരി കത്തിലാണ് രേഖി രാജിക്കാര്യം അറിയിച്ചത്. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.
2018ലാണ് ലേഖി ഈ തസ്തികയിലേക്ക് ആദ്യമായി നിയമിക്കപ്പെട്ടത്. തുടർന്ന് 2020ൽ മൂന്നു വർഷത്തേക്ക് പുനർനിയമനം നൽകി.
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ പ്രാൺനാഥ് ലേഖിയുടെ മകനും ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ- സാംസ്കാരിക സഹമന്ത്രിയുമായ മീനാക്ഷി ലേഖിയുടെ ഭർത്താവുമാണ് അമൻ ലേഖി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.