(Representative Image)

അദാനിയുടെ 6,000 കിലോ ഇരുമ്പ് പാലം മുറിച്ച് മോഷ്ടിച്ചു; നാലു പേർ അറസ്റ്റിൽ

മുംബൈ: അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളു 6,000 കിലോ ഭാരമുള്ള ഇരുമ്പ് പാലം മുറിച്ചെടുത്ത് മോഷ്ടിച്ചു. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. 90 അടി നീളത്തിൽ മുംബൈയിലെ മലാഡിൽ സ്ഥാപിച്ച പാലമാണ് മുറിച്ചുമാറ്റി മോഷ്ടിച്ചത്.

അദാനി ഇലക്ട്രിസ്റ്റി ഓഫിസിലേക്ക് കേബിളുകളും മറ്റു ഉപകരണങ്ങളും കൊണ്ടുപോയിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇത് അഴിച്ചുമാറ്റി മറ്റൊരിടത്ത് സ്ഥാപിച്ചിരുന്നു. ഈ പാലം ജൂൺ 26 മുതൽ കാണാതായെന്ന് അദാനി ഗ്രൂപ്പ് പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പാലം നിർമിക്കാൻ കരാർ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരനും മൂന്ന് സഹായികളുമാണ് അറസ്റ്റിലായത്.

പാലത്തിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിരുന്നില്ല. എന്നാൽ, പാലത്തിലേക്ക് പോകുന്ന വഴിയിലെ സി.സി.ടി.വികൾ കണ്ടെത്തി പരിശോധിച്ചതോടെയാണ് തെളിവുകൾ ലഭിച്ചത്. മുറിച്ചുമാറ്റിയ പാലത്തിന്‍റെ കഷ്ണങ്ങൾ കണ്ടെടുത്തതായി കേസ് അന്വേഷിച്ച ബാൻഗുർ നഗർ പൊലീസ് അറിയിച്ചു.

Tags:    
News Summary - Adani's 6000 kg iron bridge stolen, Four people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.