ന്യൂഡൽഹി: ഓഹരി വിപണിയിൽ വൻ വെട്ടിപ്പ് നടത്തിയെന്ന ആക്ഷേപം നേരിടുന്ന ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ച പ്രതിപക്ഷം ഈയാഴ്ച സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആലോചിക്കാൻ തിങ്കളാഴ്ച യോഗം ചേരും.
രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫിസിലാണ് രാവിലെ യോഗം. നന്ദിപ്രമേയ ചർച്ചയും 2023-24 പൊതുബജറ്റ് ചർച്ചയും ലോക്സഭയുടെയും രാജ്യസഭയുടെയും ഈയാഴ്ചത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷ യോഗം.സംയുക്ത പാർലമെന്ററി അന്വേഷണമോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.