അദാനി-ഹിൻഡൻബർഗ് കേസ്: സുപ്രീംകോടതി വിധി നാളെ

ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതി നാ​െള വിധി പറയും. ഹിൻഡൻബർഗ് റിപ്പോർട്ടിൽ കോടതി മേൽനോട്ടത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ് പുറത്ത് വരിക. കഴിഞ്ഞ വർഷം നവംബറിൽ കേസ് വിധി പറയാനായി മാറ്റിയിരുന്നു.

അദാനി-ഹിൻഡൻബർഗ് ഹരജി പരിഗണിക്കുന്നതിനിടെ സെബിക്കെതിരായ ആരോപണങ്ങളിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സെബി ഒരു സ്വതന്ത്ര്യ സംവിധാനമാണ്. ഓഹരി വിപണിയിലെ കൃത്രിമങ്ങളിൽ അന്വേഷണം നടത്താൻ അധികാരമുള്ള സ്ഥാപനമാണിത്. കൃത്യമായ തെളിവുകളില്ലാതെ സെബിയെ അവിശ്വസിച്ച് പ്രത്യേക അന്വേഷണ സംഘത്തെ തങ്ങൾ എങ്ങനെ നിയമിക്കുമെന്നായിരുന്നു അഭിഭാഷകൻ പ്രശാന്ത് ഭൂഷനോടുള്ള ചീഫ് ജസ്റ്റിന്റെ ചോദ്യം. 

Tags:    
News Summary - Adani-Hindenburg case verdict tomorrow, Court to decide on pleas seeking probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.