അദാനിയുടെ മുഴുവൻ ആസ്തിയും സർക്കാർ കണ്ടുകെട്ടി ലേലം ചെയ്യണമെന്ന് സുബ്രമണ്യൻ സ്വാമി

ചെന്നൈ: ഗൗതം അദാനിയുടെ മുഴുവൻ ആസ്തിയും സർക്കാർ കണ്ടുകെട്ടി ലേലം ചെയ്യണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യൻ സ്വാമി. ലേലത്തിലൂടെ ലഭിക്കുന്ന തുക നഷ്ടമായവർക്ക് തിരികെ നൽകണം. പലർക്കും അദാനിയുമായി ബന്ധങ്ങളുണ്ട്. അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല. എന്നാൽ, ഇക്കാര്യത്തിൽ ബി.ജെ.പിയുടെ പരി​ശുദ്ധി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി നിർമ്മല സീതാരാമനെതിരായ വിമർശനങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിർമ്മലയുടെ ബജറ്റ് സർക്കാറിന്റെ ഒരു ലക്ഷ്യവും മുന്നോട്ടുവെക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക, വ്യവസായ, സേവന മേഖലകൾക്കായി ബജറ്റ് ഒന്നും നൽകിയിട്ടില്ലെന്നും അതിന്റെ മുൻഗണനകൾ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് സംശയനിഴലിൽ നിൽക്കുമ്പോഴാണ് കമ്പനിയുടെ ആസ്തികൾ ഏറ്റെടുക്കണമെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് തന്നെ രംഗത്തെത്തുന്നത്. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വലിയ വിമർശനം ഉന്നയിച്ചിരുന്നു. 

Tags:    
News Summary - Adani Group assets should be nationalised and auctioned: Swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.