എ.ഡി-1 മിസൈൽ ആദ്യ പരീക്ഷണം വിജയം

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച, ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കുന്ന എ.ഡി-1 മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം. ബുധനാഴ്ച ഒഡിഷ തീരത്തുള്ള എ.പി.ജെ. അബ്ദുൽകലാം ദ്വീപിലാണ് ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) പരീക്ഷണം നടത്തിയത്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ സഹായത്തോടെയായിരുന്നു പരീക്ഷണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും ശത്രുവിമാനങ്ങളെയും പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപന. രണ്ട് ഘട്ടങ്ങളുള്ള മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. മിസൈലിനെ ലക്ഷ്യത്തിൽ കൃത്യമായി എത്തിക്കുന്നതിന് തദ്ദേശീയമായി വികസിപ്പിച്ച നിയന്ത്രണ സംവിധാനം സഹായകരമാണ്. കുറച്ച് രാജ്യങ്ങൾക്കുമാത്രമുള്ള നൂതന സാങ്കേതികവിദ്യയാണ് രാജ്യം വികസിപ്പിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഭൗമാന്തരീക്ഷത്തിന്റെ 100 കിലോമീറ്റർ ഉയരത്തിലും അതിന് താഴെയും ഒരേപോലെ പ്രവർത്തിക്കാൻ എ.ഡി-1നാകും. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ ഡി.ആർ.ഡി.ഒയെയും മറ്റ് വിദഗ്ധരെയും പ്രതിരോധമന്ത്രി അഭിനന്ദിച്ചു.ഒക്ടോബർ 21ന് ഒഡിഷ തീരത്ത് അഗ്നി പ്രൈം ന്യൂ ജനറേഷൻ ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

കുറച്ച് രാജ്യങ്ങൾക്കുമാത്രമുള്ള നൂതന സാങ്കേതികവിദ്യയാണ് രാജ്യം വികസിപ്പിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഭൗമാന്തരീക്ഷത്തിന്റെ 100 കിലോമീറ്റർ ഉയരത്തിലും അതിന് താഴെയും ഒരേപോലെ പ്രവർത്തിക്കാൻ എ.ഡി-1നാകും. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ ഡി.ആർ.ഡി.ഒയെയും മറ്റ് വിദഗ്ധരെയും പ്രതിരോധമന്ത്രി അഭിനന്ദിച്ചു.

Tags:    
News Summary - AD-1 missile first test success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.